റിയാദ്: സൗദി അറേബ്യയില്‍ അടുത്ത വ്യാഴാഴ്‍ച മുതല്‍ മഴയ്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക്, മധ്യമേഖലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കൃത്യവും വിശദവുമായ വിവരങ്ങള്‍ അറിയിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.