Asianet News MalayalamAsianet News Malayalam

ന്യൂനമര്‍ദ്ദം; ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത, കടല്‍ പ്രക്ഷുബ്ധമാകും

മുസന്ദം ഗവർണറേറ്റിൽനിന്ന് മഴ ആരംഭിച്ച് ബുറൈമി, തെക്ക്-വടക്കൻ ബാത്തിന,  ദാഹിറ,  ദാഖിലിയ,  മസ്കത്ത്,  തെക്ക്-വടക്കൻ ശർഖിയ  മേഖലകളിലെല്ലാം മഴയുണ്ടാകാനിടയുണ്ട്. ഒമാൻ തീരത്ത് കടൽ സാമാന്യം പ്രക്ഷുബ്ധമായിരിക്കും. 

rain predicted in Oman from Saturday to Monday
Author
Muscat, First Published Nov 8, 2019, 4:03 PM IST

മസ്‍കത്ത്: ന്യൂനമർദ്ദത്തിന്റെ ഫലമായി ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന് സിവിൽ ഏവിയേഷൻ പൊതു അതോരിറ്റി അറിയിച്ചു. തെക്കൻ ഇറാനിൽ സ്ഥിതിചെയ്യുന്ന താഴ്ന്ന മർദ്ദം ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഒമാനെ ബാധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭാഗികമായി മേഘാവൃതമാകുന്ന അന്തരീക്ഷത്തില്‍ കാറ്റും ഇടയ്ക്കിടെ  ഇടിമിന്നലോടു കൂടിയ മഴയും ഉണ്ടാകാനാണ് സാധ്യത. തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്.

മുസന്ദം ഗവർണറേറ്റിൽനിന്ന് മഴ ആരംഭിച്ച് ബുറൈമി, തെക്ക്-വടക്കൻ ബാത്തിന,  ദാഹിറ,  ദാഖിലിയ,  മസ്കത്ത്,  തെക്ക്-വടക്കൻ ശർഖിയ  മേഖലകളിലെല്ലാം മഴയുണ്ടാകാനിടയുണ്ട്. ഒമാൻ തീരത്ത് കടൽ സാമാന്യം പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ രണ്ടു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. മത്സ്യ ബന്ധന തൊഴിലാളികള്‍   ആവശ്യമായ മുൻകരുതലുകളെടുക്കണമെന്നും കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ  ജാഗ്രതാ പുലർത്തണമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ വാദികൾ  മുറിച്ചുകടക്കുന്നത്  സുരക്ഷാ നിര്‍ദേശം അനുസരിച്ചായിരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Follow Us:
Download App:
  • android
  • ios