Asianet News MalayalamAsianet News Malayalam

കുവൈറ്റില്‍ നാളെയും മഴയ്ക്ക് സാധ്യത; അപകടങ്ങളില്‍ മൂന്ന് യുവാക്കള്‍ മരിച്ചു

ഇന്ന് രാവിലെ 4 മണിക്ക് ശേഷം കുവൈത്തില്‍ വന്നിറങ്ങേണ്ട വിമാന സര്‍വീസുകളെല്ലാം  മാറ്റി മറ്റ് ജിസിസി രാജ്യങ്ങളിലേക്ക് വഴി തിരിച്ചു വിട്ടു.വൈകീട്ട് ആറുമണിയോടെയാണ് കുവൈത്ത് വിമാനതാവളം വഴിയുള്ള സര്‍വീസുകള്‍ സാധാരണ നിലയിലായത്.  

rain to continue in kuwait
Author
Kuwait City, First Published Nov 16, 2018, 12:49 AM IST

കുവൈറ്റ് സിറ്റി: കുവൈത്തില്‍ ശക്തമായ മഴ തുടരുന്നു.അന്താരാഷ്ര വിമാനത്താവളം വൈകീട്ടുവരെ അടച്ചിട്ടു. മഴയെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായ വാഹന അപകടങ്ങളില്‍ മൂന്ന് സ്വദേശി യുവാക്കള്‍ മരിച്ചു. നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇന്ന് രാവിലെ 4 മണിക്ക് ശേഷം കുവൈത്തില്‍ വന്നിറങ്ങേണ്ട വിമാന സര്‍വീസുകളെല്ലാം  മാറ്റി മറ്റ് ജിസിസി രാജ്യങ്ങളിലേക്ക് വഴി തിരിച്ചു വിട്ടു.വൈകീട്ട് ആറുമണിയോടെയാണ് കുവൈത്ത് വിമാനതാവളം വഴിയുള്ള സര്‍വീസുകള്‍ സാധാരണ നിലയിലായത്.  രാജ്യത്തിന്‍റെ വിവിധ മേഖലകളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്ന് സ്വദേശി യുവാക്കള്‍ മരിച്ചുയ. ഖബാദ്, ജഹ്‌റ റോഡ്, ഫഹാഹീല്‍ എന്നീ പ്രദേശങ്ങളെയാണ് മഴകാര്യമായി ബാധിച്ചത്. 

പലയിടങ്ങളിലും വാഹനങ്ങള്‍ കൂട്ടിമുട്ടി അഗ്‌നിക്കിരയായതോടെ റോഡ് ഗതാഗതം താറുമാറായി. സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്തു സര്‍ക്കാര്‍  സ്ഥാപനങ്ങള്‍ക്കും വിധ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇന്നും പൊതു അവധി നല്‍കിയിരുന്നു. വാരാന്ത്യങ്ങളിലെ യാത്രകള്‍ പരമാവധി ഒഴിവാക്കാനും ജാഗ്രത പുലര്‍ത്താനും  പൊതുജനങ്ങള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കി.

Follow Us:
Download App:
  • android
  • ios