റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

അല്‍ഖര്‍ജ്, ദര്‍ഇയ, ദിലം, താദിഖ്, ഹുറൈമലാ, റുമാ എന്നിവിടങ്ങളിലും ഇന്ന് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ ഖഫ്ജി നഈരിയ, ഹഫറുല്‍ ബാത്തിന്‍, ഖര്‍യതുല്‍ ഉല്‍യാ എന്നിവിടങ്ങളില്‍ മഴയും അല്‍ഹസാ, ജൂബൈല്‍, ദമാം, ഖത്തീഫ് എന്നിവിടങ്ങലില്‍ മഴയോടൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടാകും. മക്ക പ്രവിശ്യയില്‍ ഖുര്‍മ, അല്‍മോയ, തുര്‍ബ, മൈസാന്‍, വടക്കന്‍ പ്രവിശ്യയില്‍ റഫ, അറാര്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും ഉണ്ടാവുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.