ആട്ടിടയനായി ജോലി ചെയ്തുവരികയായിരുന്ന ഇന്ത്യക്കാരനായ യുവാവിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
റിയാദ്: സൗദി തെക്കൻ പ്രവിശ്യയിലെ ബിഷയ്ക്ക് സമീപം സമക്ക് എന്ന പ്രദേശത്ത് നിന്നും 20 കിലോമീറ്റർ അകലെ മല അടിവാരത്തിൽ രാജസ്ഥാൻ സ്വദേശിയായ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ജഗ്‌പുര ബൻസ്വര സ്വദേശി ശങ്കർലാൽ (24) ആണ് കൊല്ലപ്പെട്ടത്.
ആട്ടിടയനായി ജോലി ചെയ്തുവരികയായിരുന്നു. കൂടെ ജോലി ചെയ്തിരുന്ന എത്യോപ്യൻ സ്വദേശിയെ കണാതായിട്ടുണ്ട്. തലയ്ക്കും വയറിലും പുറത്തും ആഴത്തിലുള്ള മുറിവേറ്റാണ് മരണം എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഉള്ളത്. പോലീസ് അന്വേഷണം നടന്നു വരുന്നു. അവിവാഹിതനാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കും. നടപടികൾ പൂർത്തിയാക്കാൻ ശങ്കർലാലിൻ്റെ കുടുംബം ബിഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ വിങ് അംഗവുമായ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
