അബുദാബി: യുഎഇ ഉള്‍പ്പെടെയുള്ള  മിക്ക ഇസ്ലാമിക രാജ്യങ്ങളിലും മേയ് ആറിന് റമദാന്‍ വ്രതം ആരംഭിക്കാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രം അറിയിച്ചു. മേയ് അഞ്ചിന് ഭൂരിഭാഗം അറബ് രാജ്യങ്ങളിലും ദക്ഷിണ യൂറോപ്പിലും ഏഷ്യന്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലുമൊന്നും മാസപ്പിറവി ദൃശ്യമാവാന്‍ സാധ്യതയില്ലെന്ന് ന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രം മുഹമ്മദ് ഷൗക്കത്ത് അഭിപ്രായപ്പെട്ടു. ഈ ദിവസങ്ങളില്‍ ടെലിസ്കോപ്പിലൂടെ മാത്രമേ ചാന്ദ്രദര്‍ശനം സാധ്യമാവുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.

റമാനില്‍ ദുബായിലെ സ്കൂളുകള്‍ക്ക് ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോരിറ്റിയുടെ നിര്‍ദേശപ്രകാരം രാവിലെ എട്ടിനും 8.30നും ഇടയ്ക്ക് സ്കൂള്‍ പ്രവൃത്തിസമയം ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിനും  1.30നും ഇടയ്ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കണം. ഇടയ്ക്ക് ചെറിയ ഇടവേളകള്‍ നല്‍കുകയും വേണം.

റമദാനില്‍ സ്കൂളുകളുടെ പരമാവധി പ്രവൃത്തി സമയം അഞ്ച് മണിക്കൂറില്‍ കൂടുതലാവാന്‍ പാടില്ല. നോമ്പെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്ലാസുകളില്‍ (പി.ഇ) നിന്നും ശാരീരിക അധ്വാനം ആവശ്യമുള്ള മറ്റ് പ്രവൃത്തികളില്‍ നിന്നും ഇളവ് അനുവദിക്കണം. എന്നാല്‍ ഇത് അവരുടെ ഗ്രേഡുകളെയോ പ്രകടനത്തേയോ  ബാധിക്കാന്‍ പാടില്ല. കുട്ടികള്‍ക്ക് ക്ഷീണമോ നിര്‍ജലീകരണമോ ഉണ്ടാകാതെ സൂക്ഷിക്കണമെന്നും നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോരിറ്റി അറിയിച്ചു.