ചൊവ്വാഴ്‍ചയായിരിക്കും റമദാനിലെ ആദ്യദിനമെന്ന് യുഎഇ ചന്ദ്ര നിരീക്ഷണ കമ്മിറ്റി പ്രഖ്യാപിച്ചു. ഞായറാഴ്‍ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ചൊവ്വാഴ്‍ച റമദാന്‍ ആരംഭിക്കുമെന്ന് സൗദി സുപ്രീം കോടതി നേരത്തെ തന്നെ അറിയിച്ചിരുന്നു.

ദുബൈ: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം നാളെയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഒമാനില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ബുധനാഴ്‍ചയായിരിക്കും റമദാന്‍ തുടങ്ങുന്നതെന്നാണ് മതകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്.

ചൊവ്വാഴ്‍ചയായിരിക്കും റമദാനിലെ ആദ്യദിനമെന്ന് യുഎഇ ചന്ദ്ര നിരീക്ഷണ കമ്മിറ്റി പ്രഖ്യാപിച്ചു. ഞായറാഴ്‍ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ചൊവ്വാഴ്‍ച റമദാന്‍ ആരംഭിക്കുമെന്ന് സൗദി സുപ്രീം കോടതി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഖത്തര്‍ ഔഖാഫ് ആന്റ് ഇസ്ലാമിക് അഫയേഴ്‍സ് മന്ത്രാലയത്തിന് കീഴിലുള്ള ചന്ദ്ര നിരീക്ഷണ കമ്മിറ്റിയും കുവൈത്ത് ശരീഅ വിഷന്‍ ബോര്‍ഡും ചൊവ്വാഴ്‍ച റമദാന്‍ ആരംഭം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഒമാനിൽ ഏപ്രിൽ 14 ബുധനാഴ്‌ച റമദാൻ ആരംഭിക്കുമെന്നാണ് മതകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. തിങ്കളാഴ്‍ച രാജ്യത്ത് മാസപ്പിറവി കാണാൻ സാധിക്കാത്തതിനെ തുടര്‍ന്നാണ് റമദാൻ വ്രതാരംഭം ബുധനാഴ്‌ച ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.