യുവാവിന്റെ ഡ്രൈവിങ് കണ്ടുനിന്നവര്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച യുവാവ് അറസ്റ്റില്‍. 25കാരനായ ഏഷ്യക്കാരനെയാണ് റാസല്‍ഖൈമ പൊലീസ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായും യാത്രക്കാരുടെ ജീവന്‍ അപകടകരമായ രീതിയിലും വാഹനമോടിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവാവിന്റെ അപകടകരമായ ഡ്രൈവിങ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി. 

വീഡിയോയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതോടെ, പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അപകടകരമായ രീതിയില്‍ വാഹനമോടിച്ച യുവാവ് മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കാന്‍ മനഃപൂര്‍വ്വം വലിയ രീതിയില്‍ ശബ്ദം ഉണ്ടാക്കിയതായും ദൃശ്യങ്ങളില്‍ കാണാം. യുവാവിന്റെ ഡ്രൈവിങ് കണ്ടുനിന്നവര്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. ഡ്രൈവറെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റാസല്‍ഖൈമ പൊലീസ് അറിയിച്ചു. 

ഒമാനില്‍ അമിത വേഗത്തില്‍ വാഹനം ഓടിച്ച യുവാവ് അറസ്റ്റില്‍; വാഹനം പിടിച്ചെടുത്തു

സ്‍കൂള്‍ ബസ് തട്ടി മരിച്ചയാളുടെ കുടുംബത്തിന് നാല് കോടി നഷ്ടപരിഹാരംനല്‍കണമെന്ന് കോടതി

ദുബൈ: ദുബൈയില്‍ സ്‍കൂള്‍ ബസ് തട്ടി മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം ദിര്‍ഹം (നാല് കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. ഇന്‍ഷുറന്‍സ് കമ്പനിയോടാണ് പണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 20 ലക്ഷത്തിലേറെ ദിര്‍ഹം നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് മരണപ്പെട്ടയാളുടെ അമ്മയും ഭാര്യയും മകനുമാണ് കോടതിയെ സമീപിച്ചത്.

പ്രവാസികള്‍ക്ക് ഇരുട്ടടി വരുന്നു; ഒക്ടോബറോടെ വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍

കേസ് ആദ്യം പരിഗണിച്ച ഇന്‍ഷുറന്‍സ് അതോറിറ്റി, കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് നിര്‍ദേശിച്ചിരുന്നു. ഇതേ വിധി തന്നെ ദുബൈ പ്രാഥമിക കോടതി പിന്നീട് ശരിവെച്ചു. എന്നാല്‍ ഈ വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനി ദുബൈ സിവില്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരം തേടിയുള്ള കുടുംബത്തിന്റെ അപേക്ഷ പരിഗണിക്കരുതെന്ന് കാണിച്ച് കമ്പനി, ഇന്‍ഷുറന്‍സ് പരാതി പരിഹാര കമ്മിറ്റിയെ സമീപിച്ചെങ്കിലും, കമ്മിറ്റി ഈ ആവശ്യം പരിഗണിച്ചില്ല. ഇതേ തുടര്‍ന്ന് അപ്പീലുമായി കമ്പനി ദുബൈ സിവില്‍ അപ്പീല്‍ കോടതിയിലെത്തിയെങ്കിലും മുഴുവന്‍ നഷ്ടപരിഹാരത്തുകയും മരണപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.