അശ്രദ്ധമായും അപകടകരമായ രീതിയിലും വാഹനമോടിച്ച ഇയാളുടെ വീഡിയോ പൊലീസ് പങ്കുവെച്ചിട്ടുണ്ട്.
ദുബൈ: ദുബൈയില്‍ അശ്രദ്ധമായി ബൈക്കോടിച്ചയാൾ പിടിയിൽ. അപകടകരമായ രീതിയില്‍ ബൈക്കോടിക്കുകയും അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്ത ഇയാളുടെ വീഡിയോ ദുബൈ പൊലീസ് പങ്കുവെച്ചിട്ടുണ്ട്. ട്രാഫിക് നിയമങ്ങളെ കാറ്റില്‍പ്പറത്തിയാണ് യുവാവ് നഗരത്തിലൂടെ ബൈക്കില്‍ പാഞ്ഞത്.
ഇയാളുടെ വീഡിയോ വൈറലായിരുന്നു. ഇയാളുടെ ബൈക്ക് കണ്ടുകെട്ടി. ട്രാഫിക് നിയമ വാഹനം കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട 2023ലെ ഡിക്രി നമ്പര്‍ (30) പ്രകാരം ഇയാള്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ ചുമത്തിയേക്കുമെന്ന് പൊലീസ് അറിയിച്ചു.
Scroll to load tweet…
