Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സിൻ നൽകുന്നതിനുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

വിതരണത്തിന് തയ്യാറായാൽ ഉടൻ വാക്സിൻ നൽകുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിക്കും. കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കും. രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണെന്നും എല്ലാവരും കർശനമായി പ്രതിരോധ മാർഗങ്ങൾ കൈക്കൊള്ളുന്നത് കൊണ്ടാണ് ഇതെന്നും മന്ത്രാലയം വിശദീകരിച്ചു. 

registration for covid vaccine to start soon says health ministry
Author
Riyadh Saudi Arabia, First Published Dec 7, 2020, 7:06 PM IST

റിയാദ്: കൊവിഡ് വാക്സിൻ നൽകുന്നതിനുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കൊവിഡിനെതിരെ വികസിപ്പിക്കുന്ന വാക്സിൻ ആദ്യം ലഭിക്കുന്ന രാജ്യമായി സൗദി  മാറുമെന്നും മന്ത്രാലയം അറിയിച്ചു.. വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലാണെന്നും ഇതിനായി വിവിധ മരുന്ന് കമ്പനികളുമായി ഉടമ്പടികളിലെത്തിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. 

വിതരണത്തിന് തയ്യാറായാൽ ഉടൻ വാക്സിൻ നൽകുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിക്കും. കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കും. രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണെന്നും എല്ലാവരും കർശനമായി പ്രതിരോധ മാർഗങ്ങൾ കൈക്കൊള്ളുന്നത് കൊണ്ടാണ് ഇതെന്നും മന്ത്രാലയം വിശദീകരിച്ചു. കൊവിഡ് വ്യാപനതോത് ഏറ്റവും കുറവ് രേഖപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ മാറി. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 13549 പേർക്കെതിരെയാണ് കേസെടുത്തു.

Follow Us:
Download App:
  • android
  • ios