ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന്ഇന്ത്യന്‍ എംബസി അറിയിച്ചു.

മനാമ: ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് മടങ്ങിപ്പോകാനാഗ്രഹിക്കുന്നവര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഇന്ത്യന്‍ എംബസി ആരംഭിച്ചു. തിരികെപ്പോകാനാഗ്രഹിക്കുന്ന എല്ലാവരും രജിസ്റ്റര്‍ ചെയ്യണം.

https://forms.gle/LvRZgihZevKx6SSZ7 എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന്ഇന്ത്യന്‍ എംബസി അറിയിച്ചു. എയര്‍ ബബിള്‍ ധാരണ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തീരുമാനമായാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും എംബസി വ്യക്തമാക്കി. തിരികെയെത്താന്‍ താല്‍പ്പര്യമുള്ളവരുടെ വിവരശേഖരണം നടത്താനായാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്.

സൗദിയില്‍ പുതിയ അധ്യയന വര്‍ഷം ഈ മാസം 30ന് തുടങ്ങും