Asianet News MalayalamAsianet News Malayalam

എമിറേറ്റ്സ് ഐഡിയും വിസയും പുതുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

ഓണ്‍ലൈനായി അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കി എമിറേറ്റ്സ് ഐഡിയും വിസയും പുതുക്കാനാവും. ഇതിനായി ജിഡിആര്‍എഫ്എയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് വേണ്ടത്. രാജ്യത്തിനകത്ത് നിന്നോ പുറത്തുനിന്നോ സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാനും ഈ ആപിലൂടെ സാധിക്കുമെന്ന് ജിഡിആര്‍എഫ്എ ഷാര്‍ജ ഡയറക്ടര്‍ ജനറല്‍ കേണല്‍ ആരിഫ് അല്‍ ശംസി അറിയിച്ചു. 

renew Emirates ID and visa at the same time from home
Author
Sharjah - United Arab Emirates, First Published Feb 13, 2019, 2:52 PM IST

ഷാര്‍ജ: എമിറേറ്റ്സ് ഐഡിയും വിസയും പുതുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. ഇതിനായി അപേക്ഷ നല്‍കാന്‍ ഓഫീസുകളോ ടൈപ്പിങ് സെന്ററുകളോ കയറിയിറങ്ങി പണവും സമയവും ചിലവഴിക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഓണ്‍ലൈനായി അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കി എമിറേറ്റ്സ് ഐഡിയും വിസയും പുതുക്കാനാവും. ഇതിനായി ജിഡിആര്‍എഫ്എയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് വേണ്ടത്. രാജ്യത്തിനകത്ത് നിന്നോ പുറത്തുനിന്നോ സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാനും ഈ ആപിലൂടെ സാധിക്കുമെന്ന് ജിഡിആര്‍എഫ്എ ഷാര്‍ജ ഡയറക്ടര്‍ ജനറല്‍ കേണല്‍ ആരിഫ് അല്‍ ശംസി അറിയിച്ചു. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ നേരത്തെ രണ്ടാഴ്ച വരെ സമയമെടുത്തിരുന്നുവെങ്കില്‍ ഇപ്പോള്‍ പരമാവധി മൂന്ന് ദിവസം വരെയാണ് വേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios