ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരംഗ്  ദേശീയ പതാക ഉയർത്തി. 

മസ്‍കത്ത്: മസ്‌കറ്റിലെ ഇന്ത്യൻ സമൂഹം മാതൃരാജ്യത്തിന്റെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക്ക് ദിനം കൊണ്ടാടി. രാവിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരംഗ് ദേശീയ പതാക ഉയർത്തി. തുടര്‍ന്ന് രാഷ്‍ട്രപതി രാംനാഥ് കോവിന്ദിന്റെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. ആഘോഷങ്ങളുടെ ഭാഗമായി എംബസി കെട്ടിടത്തില്‍ ദീപാലങ്കാരങ്ങളും സജ്ജീകരിച്ചിരുന്നു.

മസ്കത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി ദീപാലംകൃതമായപ്പോൾ

Scroll to load tweet…