ദുബൈയിലെ ഒരു സംഘം താമസക്കാര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ഗര്‍ഭിണിയായ ഒരു പൂച്ചയെ രക്ഷപ്പെടുത്തുന്ന വീഡിയോ ആയിരുന്നു ഇത്.
ദുബൈ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ നഹ്യാനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ താരമായിരിക്കുകയാണ് ഒരു പൂച്ചക്കുഞ്ഞ്. യുഎഇ ഭരണാധികാരികളുടെ കണ്ടുമുട്ടലില്‍ ഒരു പൂച്ചയ്‌ക്കെന്ത് കാര്യമെന്നാണോ? അതിന് പിന്നില്‍ സഹാനുഭൂതിയുടെ ലോകം വാഴ്ത്തിയ മറ്റൊരു കഥ കൂടിയുണ്ട്.
ദുബൈയിലെ അല്‍ മര്‍മൂമില്‍ ഇരു നേതാക്കളും കണ്ടുമുട്ടിയപ്പോഴുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ദുബൈ മീഡിയ ഓഫീസാണ് വീഡിയോ പങ്കുവെച്ചത്. ഇതില്‍ കറുപ്പും വെളുപ്പും നിറത്തിലുള്ള ഒരു പൂച്ചയെയും കാണാം. എന്നാല്‍ ഈ പൂച്ച താരമാകുന്നതിന് മുമ്പേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ഇതിന്റെ അമ്മ പൂച്ചയും. കഴിഞ്ഞ ഓഗസ്റ്റില്‍ ദുബൈ ഭരണാധികാരി ഒരു വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
Read More - സ്വദേശിവത്കരണ നിബന്ധന പാലിക്കാന്‍ ഇനി 50 ദിവസം കൂടി മാത്രം ബാക്കി; പിഴ 15 ലക്ഷത്തിലധികം
ദുബൈയിലെ ഒരു സംഘം താമസക്കാര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ഗര്‍ഭിണിയായ ഒരു പൂച്ചയെ രക്ഷപ്പെടുത്തുന്ന വീഡിയോ ആയിരുന്നു ഇത്. ഹീറോകള്‍ എന്നാണ് ദുബൈ ഭരണാധികാരി അന്ന് പൂച്ചയെ രക്ഷപ്പെടുത്തിയ താമസക്കാരെ വിശേഷിപ്പിച്ചത്. പൂച്ചയെ രക്ഷിച്ചവരെ അഭിനന്ദിച്ച ശൈഖ് മുഹമ്മദ് അവര്‍ക്ക് പാരിതോഷികവും നല്‍കിയിരുന്നു. രണ്ടു മലയാളികളടക്കം നാലുപേര്‍ക്കാണ് അന്ന് ദുബൈ ഭരണാധികാരിയുടെ സമ്മാനം ലഭിച്ചത്.
അന്ന് അവര്‍ രക്ഷപ്പെടുത്തിയ പൂച്ചയെ ഉടന്‍ തന്നെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഓഫീസ് അധികൃതര്‍ എത്തി ഏറ്റെടുത്തിരുന്നു. ആ പൂച്ചയുടെ കുഞ്ഞാണ് ഇപ്പോള്‍ യുഎഇ നേതാക്കളുടെ ചിത്രത്തിലുള്ളത്. അന്ന് രക്ഷിച്ച പൂച്ചയെയും കുഞ്ഞിനെയും ശൈഖ് മുഹമ്മദ് ഇപ്പോഴും പരിപാലിക്കുന്നു എന്നത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
Read More - മുസ്ലിം ഇതര പ്രവാസികള്‍ക്കായി യുഎഇയില്‍ സിവില്‍ വിവാഹ സേവനങ്ങള്‍
