ദോഹ: കൊവിഡ് പ്രതിസന്ധി കാരണം ഖത്തറിലേക്ക് മടങ്ങി വരാന്‍ കഴിയാത്ത പ്രവാസികളെ വിസാ കാലവധി കഴിഞ്ഞതിനുള്ള പിഴയില്‍ നിന്ന് ഒഴിവാക്കി. റെസിഡന്റ് പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞതിനും അല്ലെങ്കില്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തുനിന്നത് കൊണ്ടുള്ള പിഴ എന്നിവയില്‍ നിന്നാണ് ഇവരെ ഒഴിവാക്കിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പ്രത്യേക സാഹചര്യത്തില്‍ അടിയന്തരമായി ഖത്തറിലേക്ക് മടങ്ങേണ്ട പ്രവാസികളില്‍ നിന്ന് ഇപ്പോള്‍ അപേക്ഷ സ്വീകരിക്കുന്നുണ്ട്.