സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാനുമായി. 

റിയാദ്: സൗദി അറേബ്യയിലെ റസ്റ്റോറന്റിന്‍ വന്‍ തീപ്പിടുത്തം. ജിദ്ദ (Jeddah) നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റിലാണ് തീപ്പിടുത്തമുണ്ടായത്. സഥാപനം പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമായതെന്നാണ് അനുമാനം.

സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാനുമായി. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപ്പിടുത്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.