സഹപ്രവര്‍ത്തകരുടെ മുമ്പില്‍ വെച്ച് ശകാരിച്ചതിനെ തുടര്‍ന്നാണ് ജാവനക്കാരന്ഡ മാനേജരെ ആക്രമിച്ചത്. ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.

കെയ്‌റോ: പൊതുസ്ഥലത്ത് വെച്ച് അധിക്ഷേപിച്ചതിന് മാനേജരുടെ വിരല്‍ കടിച്ചുമുറിച്ച് റെസ്റ്റോറന്റ് ജീവനക്കാരന്‍. ഈജിപ്തിലാണ് സംഭവം ഉണ്ടായത്.

സംഭവത്തിലുള്‍പ്പെട്ട ജീവനക്കാരന്റെ പ്രായം വെളിപ്പെടുത്തിയിട്ടില്ല. സഹപ്രവര്‍ത്തകരുടെ മുമ്പില്‍ വെച്ച് ശകാരിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരന്‍ മാനേജരെ ആക്രമിച്ചത്. ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

ആക്രമണത്തില്‍ മാനേജരുടെ വിരല്‍ അറ്റുപോയി. മാനേജരും ജീവനക്കാരനും തമ്മിലുണ്ടായ തര്‍ക്കമാണ് ഇതിലേക്ക് നയിച്ചത്. ഡ്യൂട്ടി സമയത്ത് അലസമായിരുന്നതിന് മാനേജര്‍ ജീവനക്കാരനെ ശകാരിച്ചിരുന്നു. ഇതില്‍ ക്ഷുഭിതനായാണ് ജീവനക്കാരന്‍ മാനേജരുടെ വിരല്‍ കടിച്ചുമുറിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.