Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിലെ പള്ളികളിലും നിയന്ത്രണം ഏര്‍പ്പെടുത്തി

പള്ളിയിലെത്തുന്ന എല്ലാവരും മാസ്‍ക് ധരിക്കണം. നമസ്‍കരിക്കുന്നതിനുള്ള മുസല്ലകള്‍ അവരവര്‍ തന്നെ കൊണ്ടുവരണം. നമസ്‍കരിക്കുന്നവര്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം. 

restrictions imposed in mosques in saudi arabia as part of covid control measures
Author
Riyadh Saudi Arabia, First Published Feb 4, 2021, 9:37 PM IST

റിയാദ്: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സൗദി അറേബ്യയിലെ പള്ളികളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബാങ്ക് വിളിക്കുന്ന സമയം മുതല്‍ വിശ്വാസികള്‍ക്കായി തുറക്കുന്ന പള്ളികള്‍ നമസ്‍കാരം പൂര്‍ത്തിയായി 15 മിനിറ്റിനകം അടയ്‍ക്കും.

പള്ളിയിലെത്തുന്ന എല്ലാവരും മാസ്‍ക് ധരിക്കണം. നമസ്‍കരിക്കുന്നതിനുള്ള മുസല്ലകള്‍ അവരവര്‍ തന്നെ കൊണ്ടുവരണം. നമസ്‍കരിക്കുന്നവര്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം. പള്ളിയുടെ അകവും ശുചിമുറികള്‍ അടക്കമുള്ള സ്ഥലങ്ങളും അതാത് സമയങ്ങളില്‍ തന്നെ അണുവിമുക്തമാക്കണം.

ജുമുഅ നമസ്‍കാരവും പ്രസംഗവും 15 മിനിറ്റിനുള്ളില്‍ അവസാനിപ്പിക്കണം. ജുമുഅ നമസ്‍കാരങ്ങള്‍ക്ക് ബാങ്ക് വിളിച്ചു കഴിഞ്ഞാല്‍ അര മണിക്കൂറിനകം പള്ളി അടയ്‍ക്കണം. ബാങ്ക് വിളിച്ചുകഴിഞ്ഞാല്‍ നമസ്‍കാരം ആരംഭിക്കുന്നതിനിടയില്‍ 15 മിനിറ്റിലധികം ദൈര്‍ഘ്യമുണ്ടാവരുത്. പള്ളികളില്‍ ഉദ്‍ബോധന ക്ലാസുകളൊന്നും നടത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios