റിയാദ്: വാർത്ത ശേഖരിക്കാനുള്ള യാത്രക്കിടെ മലയാളി മാധ്യമ പ്രവർത്തകനും കേരള വർക്കിങ് ജേർണലിസ്റ്റ് യൂനിയൻ ഡൽഹി യൂനിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതിൽ റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രതിഷേധിച്ചു. ഉത്തർപ്രദേശ് അടക്കമുള്ള വടക്കെ ഇന്ത്യൻ സംസ്ഥനങ്ങളിൽ മാധ്യമ പ്രവർത്തകർക്ക് അപ്രഖ്യാപിത അടിയന്തിരാവസ്ഥ ആണുള്ളതെന്ന് പ്രവർത്തകസമിതി യോഗം അംഗീകരിച്ച പ്രമേയത്തിൽ കുറ്റപ്പെടുത്തി. മാധ്യമ പ്രവർത്തകർ നിരന്തരം ആക്രമിക്കപെടുകയോ തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്യം നിഷേധിക്കപ്പെടുകയോ ചെയ്യുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മാധ്യമ പ്രവർത്തകർക്കെതിരെയുള്ള അക്രമണത്തിന് അറുതി വരുത്തണമെന്ന് പ്രതിഷേധ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.