Asianet News MalayalamAsianet News Malayalam

റിയാദ് ഐ.എം.എയുടെ ജോ ജോഷി മെമ്മോറിയൽ പുരസ്കാരം മാനസി മുരളീധരന് സമ്മാനിച്ചു

സി.ബി.എസ്​.ഇ പത്താം ക്ലാസ് പരീക്ഷയിൽ റിയാദിൽ ഏറ്റവും ഉയർന്ന മാർക്ക്​ നേടിയ വിദ്യാർഥിക്ക് റിയാദ് ഐ.എം.എ ഏർപ്പെടുത്തിയതാണ് പുരസ്കാരം.

Riyadh IMA joe joshy endowment awarded to Manasi Muraleedharan
Author
Riyadh Saudi Arabia, First Published Oct 13, 2020, 9:51 PM IST

റിയാദ്​: സി.ബി.എസ്​.ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ റിയാദിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ വിദ്യാർഥിക്ക് റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഏർപ്പെടുത്തിയ ജോ ജോഷി മെമ്മോറിയൽ പുരസ്കാരം മാനസി മുരളീധരന് സമ്മാനിച്ചു. 25,000 രുപയും പ്രശംസാഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. 

റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂളിലെ വിദ്യാർഥിയാണ്​ മാനസി മുരളീധരൻ. ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ജോസ് ആൻറോ അക്കര വിജയിയെ പരിചയപ്പെടുത്തി. പ്രസിഡൻറ്​ ഡോ. ഹാഷിം പ്രശംസാഫലകം സമ്മാനിച്ചു. ഡോ. ജോഷി ജോസഫ് ക്യാഷ് ചെക്കും വുമൻസ് വിങ്ങ് കൺവീനൽ ഡോ. റീന സുരേഷ് സർട്ടിഫിക്കറ്റും കൈമാറി. ഡോ. ഭരതൻ, ഡോ. റെജി കുര്യൻ എന്നിവർ വിജയിക്ക് ആശംസകൾ നേർന്നു. 

രോഗബാധിതനായി റിയാദിൽ നിര്യാതനായ ഡോ. മുകുന്ദനെ ഡോ. അബ്‍ദുൽ അസീസ് ചടങ്ങിൽ അനുസ്മരിച്ചു. ഡോ. അനിൽകുമാർ നായിക് നന്ദി പറഞ്ഞു. കോവിഡ് കാലത്തെ പ്രവർത്തനങ്ങളിൽ ശ്ലാഘനീയമായ പ്രവർത്തനം നടത്തിയ ഐ.എം.എയെ വിവിധ ലോകസഭ അംഗങ്ങളും എം.എൽ.എമാരും ഈമെയിൽ സന്ദേശം വഴി അഭിനന്ദിച്ചതായി പ്രസിഡൻറ്​ ഡോ. ഹാഷിം ചടങ്ങിൽ അറിയിച്ചു. ഇന്ത്യൻ എജുക്കേഷൻ ഫോറത്തിന്റെ പുരസ്കാരം നേടിയ ഡോ. സെബാസ്റ്റ്യൻ, ഡോ. ഷിജി സജിത്ത് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ഡോ. സുരേഷ്, ഡോ. ബാലകൃഷ്ണൻ, ഡോ. തമ്പി, ഡോ. തമ്പാൻ, ഡോ. സഫീർ, ഡോ. രാജ്ശേഖർ, ഡോ. സജിത്ത്, ഡോ. ഷാനവാസ്, ഡോ. കുമരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios