റിയാദിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി 'ഫ്ലെക്സിബിൾ വർക്കിങ് അവേഴ്‌സ്' എന്ന പുതിയ സംരംഭത്തിന് തുടക്കമായി. ആദ്യ ഘട്ടത്തിൽ കാഫെഡ് ഉൾപ്പെടെ ആറ് പ്രമുഖ ബിസിനസ് മേഖലകളിലാണ് ഇത് നടപ്പാക്കുന്നത്. ഈ ക്രമീകരണം വഴി സ്ഥാപനങ്ങൾക്ക് ജീവനക്കാരുടെ ഓഫീസ് സമയം നാല് മണിക്കൂർ വരെയായി ക്രമീകരിക്കാൻ സാധിക്കും.

റിയാദ്: തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി പ്രഖ്യാപിച്ച ‘ഫ്ലെക്സിബിൾ വർക്കിങ് അവേഴ്‌സ്’ സംരംഭത്തിന് തുടക്കം. റിയാദിലെ ആറ് പ്രമുഖ വർക്ക് സോണുകളിലാണ് ആദ്യ ഘട്ടത്തിൽ ഇത് നടപ്പാക്കുന്നത്. ജൂൺ രണ്ട് മുതലാണ് ഈ പുതിയ പരിഷ്‌കാരം പ്രാബല്യത്തിൽ വന്നത്. നഗരത്തിലെ യാത്രാ കാര്യക്ഷമത വർധിപ്പിക്കുക, സുഗമമായ ഗതാഗതം ഉറപ്പാക്കുക, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ കാഫെഡ്, ഡിജിറ്റൽ സിറ്റി, ഡിപ്ലോമാറ്റിക് ക്വാർട്ടർ, ലിസെൻ വാലി, ഗ്രാനഡ ബിസിനസ്, റോഷൻ വാട്ടർഫ്രണ്ട് എന്നീ ആറ് പ്രമുഖ ബിസിനസ് മേഖലകളിലെ 50-ലേറെ സ്ഥാപനങ്ങളെയാണ് ഈ സംരംഭത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ സംരംഭത്തിലൂടെ ജീവനക്കാരുടെ ഓഫീസിലേക്കുള്ള വരവും പോക്കും ഒന്നിലധികം സമയക്രമങ്ങളിലേക്ക് മാറ്റാൻ സ്ഥാപനങ്ങൾക്ക് സാധിക്കും. ഫ്ലെക്സിബിൾ മണിക്കൂറുകൾ നാല് മണിക്കൂർ വരെയായി വർധിപ്പിക്കാൻ അനുമതി നൽകുന്നതാണ് പുതിയ ക്രമീകരണം. ഇത് വഴി തിരക്കേറിയ സമയങ്ങളിലെ കടുത്ത ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ഒപ്പം ജോലിക്ക് ഹാജരാകേണ്ട സമയം തിരഞ്ഞെടുക്കുന്നതിൽ ജീവനക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യവും വഴക്കവും ലഭിക്കുമെന്നതും ഇതിെൻറ സവിശേഷതയാണ്.