Asianet News MalayalamAsianet News Malayalam

റിയാദില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; 150 ഓളം യാത്രക്കാർ ദുരിതത്തിൽ

 ഇന്നലെ കൊച്ചിയിലേക്ക് പോകേണ്ട വിമാനം റദ്ദാക്കിയതിനെ തുടർന്ന് നൂറ്റിഅൻപതോളം യാത്രക്കാരുടെ യാത്ര അനിശ്ചിതത്വത്തിലായി.

riyadh to kochi air india flight cancelled
Author
Riyadh Saudi Arabia, First Published Jun 10, 2019, 4:29 PM IST

റിയാദ്: സൗദിയിലെ റിയാദില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്നലെ കൊച്ചിയിലേക്ക് പോകേണ്ട വിമാനം റദ്ദാക്കിയതിനെ തുടർന്ന് നൂറ്റിഅൻപതോളം യാത്രക്കാരുടെ യാത്ര അനിശ്ചിതത്വത്തിലായി.

ഇന്നലെ ഉച്ചകഴിഞ്ഞ് 3:45 ന് റിയാദിൽ നിന്ന് കൊച്ചിയിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കിയത്. യാത്ര മുടങ്ങിയതിനാൽ ഒരു വിദ്യാര്‍ത്ഥിക്ക് ഇന്ന് നടന്ന കേരള യൂണിവേഴ്‌സിറ്റിയുടെ ബികോം പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. മറ്റൊരാൾക്ക് ബന്ധുവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയുമാണ്.
 
ഇന്ന് രാവിലെ 7 മണിക്കുള്ള വിമാനത്തിൽ ഇവർക്ക് യാത്ര സൗകര്യം ഒരുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചെങ്കിലും അതും ഫലം കണ്ടില്ല. യാത്രക്കാർക്ക് തങ്ങാൻ ഹോട്ടൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവർക്ക് എപ്പോൾ കൊച്ചിയിലേക്ക് മടങ്ങാൻ കഴിയുമെന്ന് എയർ ഇന്ത്യ അധികൃതർ ഇതുവരെ യാത്രക്കാരെ അറിയിച്ചിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.

Follow Us:
Download App:
  • android
  • ios