റിയാദ്​: മക്കയിൽ നാലംഗ മോഷണ സംഘം പിടിയിൽ. ഗോഡൗണുകളിലും കച്ചവട​ കേന്ദ്രങ്ങളിലും മോഷണം നടത്തിയവരും പൊലീസ്​ വേഷംകെട്ടി ആളുകളിൽ നിന്ന്​ പണം തട്ടിയവരുമാണ്​ പിടിയിലായതെന്ന്​ മക്ക പൊലീസ്​ വക്​താവ്​ കേണൽ മുഹമ്മദ്​ ബിൻ അബ്​ദുൽ വഹാബ്​ അൽഗാമിദി അറിയിച്ചു.

മൂന്ന്​ പേർ സൗദി പൗരന്മാരും ഒരാൾ ഇന്ത്യക്കാരനുമാണ്​. ജിദ്ദ, ത്വാഇഫ്​ എന്നിവിടങ്ങളിൽ മൂന്ന്​ കുറ്റകൃത്യങ്ങൾ ഇവർ നടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്​. ഇവരിൽ നിന്ന്​​ 9,47,000 റിയാലും വാഹനവും മോഷണം നടത്തുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്​. തുടർ നടപടികൾക്കായി ഇവരെ കസ്​റ്റഡിയിൽ വെച്ചിരിക്കയാണെന്നും പൊലീസ്​ വക്​താവ്​ പറഞ്ഞു.