മസ്‍കത്ത്: അശ്രദ്ധമായും അമിത വേഗതയിലും വാഹനമോടിച്ച ഡ്രൈവര്‍ ഒമാനില്‍ അറസ്റ്റിലായി. മണിക്കൂറില്‍ 220 കിലോമീറ്ററിലധികം വേഗതയില്‍ കുതിച്ചുപാഞ്ഞ വാഹനവും മസ്‍കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അമിത വേഗത്തിൽ അശ്രദ്ധമായി വാഹനമോടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഡ്രൈവര്‍ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പൊലീസിന്റെ ശ്രദ്ധയിൽപെട്ടതോടെയാണ് നടപടികൾ സ്വീകരിച്ചത്. ഇയാള്‍ക്കെതിരായ നിയമ നടപടികൾ പൂർത്തീകരിച്ചതായി റോയൽ ഒമാൻ പൊലീസ് ട്വീറ്റ് ചെയ്തു.