മസ്‍കത്ത്: ഒമാനില്‍ പാരാഗ്ലൈഡിംഗ് പരിശീ ലനത്തിനിടെ വീണു പരിക്കേറ്റ വിദേശിയെ റോയൽ ഒമാൻ പോലീസ് രക്ഷപെടുത്തി. അൽ വുസ്‍ത ഗവര്ണറേറ്റിലെ മഹൂത്ത് വിലായത്തിലുള്ള  ഹെക്മാനിലായിരുന്നു സംഭവം. ഹെലികോപ്‍ടറിലെത്തിയാണ്  പോലീസ്  സേന രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

ഗുരുതരമായി പരിക്കേറ്റയാളെ ഒമാൻ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള മസ്‌കറ്റിലെ 'ക്വോള' ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും  റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.