59 വയസുകാരനായ  ജെയിംസ് കോളോമ ഓഗസ്റ്റ് ഏഴിന് പുറത്തുപോയതിനു ശേഷം പിന്നീട് മടങ്ങിയെത്തിയില്ലെന്നാണ് പൊലീസിന്റെ അറിയിപ്പിൽ പറയുന്നത്.

മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞയാഴ്‍ച മുതല്‍ കാണാതായ പ്രവാസിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി റോയല്‍ ഒമാന്‍ പൊലീസ്. ജെയിംസ് കോളോമ ഡൊമിൻഗോ എന്ന ഫിലിപ്പൈന്‍സ് സ്വദേശിയെയാണ് ബാത്തിന ഗവര്‍ണറേറ്റിലെ ലിവാ വിലായത്തിൽ നിന്നും കാണാതായതായത്.

59 വയസുകാരനായ ജെയിംസ് കോളോമ ഓഗസ്റ്റ് ഏഴിന് പുറത്തുപോയതിനു ശേഷം പിന്നീട് മടങ്ങിയെത്തിയില്ലെന്നാണ് പൊലീസിന്റെ അറിയിപ്പിൽ പറയുന്നത്. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9999 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് റോയൽ ഒമാൻ പൊലീസ് അഭ്യര്‍ത്ഥിച്ചു.