മസ്‌കറ്റ്‌: ഒമാന്റെ തെക്കന്‍ ശര്‍ഖിയയിലെ  മസീറയില്‍  കൊലപാതകം നടന്നതായി  റോയല്‍ ഒമാന്‍ പൊലീസ്. കൊലപാതകവുമായി  ബന്ധപ്പെട്ട   കൂടുതല്‍  വിശദാംശങ്ങള്‍ കണ്ടെത്തുവാനുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞുവെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

സംഭവത്തിന്റെ  തെറ്റായ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ റോയല്‍ ഒമാന്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഒമാന്റെ തലസ്ഥാന നഗരമായ മസ്‌കറ്റില്‍ നിന്ന് 589  കിലോമീറ്റര്‍ അകലെയാണ്  'മസീറ' എന്ന ദ്വീപ് സ്ഥിതി ചെയ്യുന്നത് .