പിടിയിലായ പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

മസ്‌കറ്റ്: മയക്കുമരുന്ന് ഒമാനിലേക്ക് കടത്തുവാന്‍ നടത്തിയ ശ്രമം റോയല്‍ ഒമാന്‍ പൊലീസ് പരാജയപ്പെടുത്തി. വടക്കന്‍ അല്‍ ബാറ്റിന ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് സൈക്കോട്രോപിക് ലഹരിവസ്തു നിയന്ത്രണ വകുപ്പ്, വലിയ തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ഒരു അന്താരാഷ്ട്ര സംഘത്തിന്റെ ശ്രമം വിഫലമാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. പിടിയിലായ പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona