ദമ്മാം: ദമ്മാമിൽ നടന്ന ഗള്‍ഫ്‌കോ സോക്കര്‍ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് സമാപനം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് മലബാര്‍ എഫ് സി ജുബൈലിനെ പരാജയപ്പെടുത്തി ആര്‍ പി എം ഖാലിദിയ ജേതാക്കളായി. ദമാം സൈഹാത്ത് ഇസെഡ് ഫൈവ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.

അല്‍ കോബാര്‍ യുനൈറ്റഡ് എഫ് സിയുടെ പത്താം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് ഗള്‍ഫ്‌കോ സെവന്‍സ് സോക്കര്‍ ഫുട്‌ബോള്‍ ടൂർണമെന്റ് സംഘടിപ്പിച്ചത്.