അൽ ഐൻ സിറ്റിയിലേക്കും ദുബൈയിലേക്കുമുള്ള ഗതാഗതം കൂടുതൽ മെച്ചപ്പെടുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ദുബൈ : ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈ- അൽ ഐൻ റോഡിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി റോഡ് ഗതാഗത അതോറിറ്റി. ഇതിന്റെ ഭാഗമായി പുതിയ എക്സിറ്റ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് ലെയ്നുകളും ഒരു റൗണ്ട് എബൗട്ടും അവതരിപ്പിച്ചിട്ടുണ്ട്. അൽ ഫഖ ഏരിയക്ക് മുൻപുള്ള യു ടേൺ ടണലിലേക്കുള്ള എക്സിറ്റ് 58ലാണ് പുതുതായി ഒരു എക്സിറ്റ് കൂടി കൊണ്ടുവന്നത്. അൽ ഐൻ സിറ്റിയിലേക്കും ദുബൈയിലേക്കുമുള്ള ഗതാഗതം കൂടുതൽ മെച്ചപ്പെടുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
read more : പ്രധാനമന്ത്രി മോദിയുടെ ക്ഷണം സ്വീകരിച്ച് ഖത്തർ അമീർ ഇന്ത്യയിലേക്ക്, ദ്വിദിന സന്ദർശനത്തിന് നാളെ തുടക്കം
റോഡ് ഗതാഗതം സുഗമമാക്കുന്നതിന്റെയും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് റോഡ് ഗതാഗത അതോറിറ്റി അധികൃതർ അറിയിച്ചു. ദുബൈ നഗരത്തിന്റെ വികസന ഭാഗമായി കൂടുതൽ ഗതാഗത പരിഷ്കരണങ്ങൾ നടത്താൻ ആർടിഎ പ്രതിജ്ഞാബദ്ധമാണെന്നും ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ റോഡ്സ് ഡയറക്ടർ ഹമദ് അൽ ഷെഹി പറഞ്ഞു.
