Asianet News MalayalamAsianet News Malayalam

രൂപ കുത്തനെ താഴേക്ക്; യുഎഇ ദിര്‍ഹം 19 രൂപയ്ക്ക് മുകളില്‍

തുർക്കിയും അമേരിക്കയുമായി നടക്കുന്ന സാമ്പത്തിക യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ ഡോളർ കരുത്താർജ്ജിക്കുകയാണ്. ഇതേതുടർന്നാണ് രൂപയുടെ മൂല്യത്തിൽ ഇടിവ് സംഭവിച്ചത്. ഓണവും പെരുന്നാളും അടക്കമുള്ള ആഘോഷദിനങ്ങളുടെ പശ്ചാലത്തില്‍ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് ഇത് അനുഗ്രഹമായി മാറുന്നു. 

rupee hits above 70
Author
Dubai - United Arab Emirates, First Published Aug 14, 2018, 3:57 PM IST

ദുബായ്: ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിടുമ്പോള്‍ പ്രവാസികള്‍ക്കിത് വലിയ നേട്ടത്തിന്റെ നാളുകളാണ്. ഇന്ന് ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 70 കടന്നു. അതേസമയം ഒരു യുഎഇ ദിര്‍ഹത്തിന് 19.02 രൂപ എന്ന നിലയിലാണ് ഇന്ന് വിനിമയം.

തുർക്കിയും അമേരിക്കയുമായി നടക്കുന്ന സാമ്പത്തിക യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ ഡോളർ കരുത്താർജ്ജിക്കുകയാണ്. ഇതേതുടർന്നാണ് രൂപയുടെ മൂല്യത്തിൽ ഇടിവ് സംഭവിച്ചത്. ഓണവും പെരുന്നാളും അടക്കമുള്ള ആഘോഷദിനങ്ങളുടെ പശ്ചാലത്തില്‍ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് ഇത് അനുഗ്രഹമായി മാറുന്നു. ഗള്‍ഫിലെ മണി എക്സ്‍ചേഞ്ച് കേന്ദ്രങ്ങളില്‍ പൊതുവെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

വിവിധ കറന്‍സികളുമായുള്ള ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെയാണ്...
യു.എസ് ഡോളര്‍.................69.86
യൂറോ.......................................79.68
യു.എ.ഇ ദിര്‍ഹം......................19.02
സൗദി റിയാല്‍....................... 18.63
ഖത്തര്‍ റിയാല്‍...................... 19.19
ഒമാന്‍ റിയാല്‍.........................181.70
ബഹറൈന്‍ ദിനാര്‍.................185.80
കുവൈറ്റ് ദിനാര്‍.......................230.21

Follow Us:
Download App:
  • android
  • ios