ഏപ്രിൽ 15ന് നടക്കേണ്ടിയിരുന്ന ഒന്നാമത്തെ നറുക്കെടുപ്പും മെയ് 27ന് നടക്കേണ്ടിയിരുന്ന രണ്ടാമത്തെ നറുക്കെടുപ്പും കൊവിഡിന്റെ പശ്ചാത്തലത്തിൽ ഷാർജ ഇക്കണോമിക് ഡിപ്പാർട്മെന്റിന്റെ നിർദേശ പ്രകാരം മാറ്റിവെയ്ക്കുകയായിരുന്നു.
ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റായ സഫാരിയുടെ ‘വിൻ ഹാഫ് എ മില്യൺ ദിർഹംസ് പൊമോഷന്റെ ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും നറുക്കെടുപ്പുകൾ ഷാർജ മുവൈലയിലെ സഫാരി മാളിൽ വെച്ച് ബുധനാഴ്ച നടന്നു.
ഏപ്രിൽ 15ന് നടക്കേണ്ടിയിരുന്ന ഒന്നാമത്തെ നറുക്കെടുപ്പും മെയ് 27ന് നടക്കേണ്ടിയിരുന്ന രണ്ടാമത്തെ നറുക്കെടുപ്പും കൊവിഡിന്റെ പശ്ചാത്തലത്തിൽ ഷാർജ ഇക്കണോമിക് ഡിപ്പാർട്മെന്റിന്റെ നിർദേശ പ്രകാരം മാറ്റിവെയ്ക്കുകയായിരുന്നു. ജൂൺ 17ന് നടക്കേണ്ടിയിരുന്ന മൂന്നാമത്തെ നറുക്കെടുപ്പിനൊപ്പം മാറ്റിവെച്ച രണ്ട് നറുക്കെടുപ്പുകളും കൂടി ഒന്നിച്ച് നടത്തുകയായിരുന്നു.
ഷാർജ ഇക്കണോമിക് ഡിപ്പാർട്മെന്റ് പ്രതിനിധി ഖാലിദ് അൽ അലി, സഫാരി മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായ നറുക്കെടുപ്പിലാണ് വിജയികളെ തെരഞ്ഞെടുത്തത്.
ഒന്നാമത്തെ നറുക്കെടുപ്പിലെ വിജയികൾ
ഒന്നാംസമ്മാനം - അൽഫിയാ ഷഫീക് (കൂപ്പൺ നമ്പർ 0876443)
രണ്ടാംസമ്മാനം - നഹ്സാൻ റഹ്മാൻ (കൂപ്പൺ നമ്പർ 0072348)
മൂന്നാംസമ്മാനം - മുഹമ്മദ് ലുത്ഫ് ബിൻ തയ്സീർ (കൂപ്പൺ നമ്പർ 0193127)
രണ്ടാമത്തെ നറുക്കെടുപ്പിലെ വിജയികൾ
ഒന്നാംസമ്മാനം - താരിഖ് ഫറാഗ് മുഹമ്മദ് (കൂപ്പൺ നമ്പർ 1651897)
രണ്ടാംസമ്മാനം - വൈക്കാട്ടിൽ ശങ്കരൻ സന്തോഷ് (കൂപ്പൺനമ്പർ 0993132)
മൂന്നാംസമ്മാനം - അഖിലേഷ് ശ്രീധരൻ പുതിയപുരയിൽ (കൂപ്പൺനമ്പർ 0736536)
മൂന്നാമത്തെ നറുക്കെടുപ്പിലെ വിജയികൾ
ഒന്നാംസമ്മാനം - പർവേസ് യാക്കൂബ് (കൂപ്പൺ നമ്പർ 0542787)
രണ്ടാംസമ്മാനം - അനിത ചന്ദ്രൻ (കൂപ്പൺ നമ്പർ 0072666)
മൂന്നാംസമ്മാനം - ഷക്കീല ഷാനവാസ് (കൂപ്പൺ നമ്പർ 1505218)
ഓരോ നറുക്കെടുപ്പിലും ഒന്നാം സമ്മാനം ലഭിച്ചവർക്ക് 50,000 ദിർഹം വീതവും രണ്ടും മൂന്നും സമ്മാനം ലഭിച്ചവർക്ക് യഥാക്രമം 30,000 ദിർഹം, 20,000 ദിർഹം വീതവുമാണ് സമ്മാനമായി ലഭിക്കുക.
സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 50 ദിര്‍ഹമിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ മുഖേനയുള്ള നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്. നാലാമത്തെ നറുക്കെടുപ്പ് ജൂലൈ 17നും അഞ്ചാമത്തേയും അവസാനത്തെയും നറുക്കെടുപ്പ് ഓഗസ്റ്റ് 12നും നടക്കും. മാര്‍ച്ച് അഞ്ച് മുതല്‍ ഓഗസ്റ്റ് 12 വരെ നീളുന്ന മെഗാ പ്രമോഷന്‍ കാലയളവിലായി 15 ഭാഗ്യശാലികള്‍ക്ക് ആകെ അഞ്ച് ലക്ഷം ദിര്‍ഹമാണ് സമ്മാനമായി നല്‍കുക."
