വിവാഹങ്ങള്‍ക്കുള്ള ടെന്റുകളില്‍ പരമാവധി 200 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം.

ഷാര്‍ജ: ഷാര്‍ജയില്‍ വിവാഹങ്ങള്‍, ഒത്തുചേരലുകള്‍ എന്നിവയില്‍ പാലിക്കേണ്ട കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുതുക്കി. വീടുകളില്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്ന് ഷാര്‍ജ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഹാളുകളില്‍ 100 പേര്‍ക്ക് വരെ പ്രവേശിക്കാം.

വിവാഹങ്ങള്‍ക്കുള്ള ടെന്റുകളില്‍ പരമാവധി 200 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം. ഇവരുടെ അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉണ്ടാകുകയും വേണം. നാല് മണിക്കൂറിലധികം ആഘോഷങ്ങള്‍ നീളരുത്. പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, രോഗലക്ഷണങ്ങളുള്ളവര്‍ എന്നിവര്‍ ഇത്തരം പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളെല്ലാം കര്‍ശനമായി പാലിക്കണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona