റിയാദ്: ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ധൃതിപിടിച്ച് നടത്തേണ്ടതില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബന്‍തന്‍. കോവിഡ് ഭീഷണിയുടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചിത്രം തെളിയുന്നതുവരെ ഹജ്ജ് കരാറുകള്‍ ഒപ്പുവെക്കുന്നത് നീട്ടിവെക്കണമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും രാജ്യങ്ങളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രമുഖ ന്യസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

ക്ഷമയോടെ കാത്തിരിക്കണം. എന്നാല്‍ ഹജ്ജിന്റെ കാര്യത്തില്‍ പുതുതായി എന്തെങ്കിലുമൊരു തീരുമാനവും എടുത്തിട്ടില്ല. നിലവിലെ സ്ഥിതിയില്‍ നിന്ന് ഒരു മാറ്റവും വരുത്തിയിട്ടില്ല. വിശ്വാസികളെ സ്വീകരിക്കാന്‍ രാജ്യം സര്‍വസജ്ജമാണ്. എന്നാല്‍ കോവിഡ് സാഹചര്യം നീങ്ങുന്നതിനനുസരിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.