സൗദിയിലെ തെക്കന്‍ മേഖല ലക്ഷ്യമാക്കിയാണ് ഡ്രോണുകളെത്തിയത്. ഇതില്‍ ഒരു ഡ്രോണ്‍ ജിസാന്‍ പ്രവിശ്യയെ ലക്ഷ്യമാക്കി അയച്ചതാണെന്ന് അറബ് സഖ്യസേന അറിയിച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് നാല് ഡ്രോണുകള്‍ കൂടി അയച്ചത്.

റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ യെമനില്‍ നിന്ന് ഹൂതികള്‍ അയച്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച അഞ്ച് ഡ്രോണുകള്‍ സൗദി വ്യോമ പ്രതിരോധ സഖ്യസേന തകര്‍ത്തു. സൗദിയിലെ തെക്കന്‍ മേഖല ലക്ഷ്യമാക്കിയാണ് ഡ്രോണുകളെത്തിയത്. ഇതില്‍ ഒരു ഡ്രോണ്‍ ജിസാന്‍ പ്രവിശ്യയെ ലക്ഷ്യമാക്കി അയച്ചതാണെന്ന് അറബ് സഖ്യസേന അറിയിച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് നാല് ഡ്രോണുകള്‍ കൂടി അയച്ചത്.

ലക്ഷ്യസ്ഥാനത്തെത്ത് എത്തുന്നതിന് മുമ്പ് ഇവ തകര്‍ത്തു. സൗദിയിലെ സാധാരണക്കാരെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ ഹൂതികള്‍ മനഃപൂര്‍വ്വം തുടരുകയാണെന്നും ഇതില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സഖ്യസേന കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona