റിയാദ്: സൗദിയിൽ റമദാൻ മാസം കര്‍ഫ്യൂ സമയത്തില്‍ മാറ്റം. റമദാനില്‍ കര്‍ഫ്യൂ സമയം വൈകുന്നേരം അഞ്ച് മുതൽ രാവിലെ ഒമ്പത് വരെയായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് റമദാനിൽ പുറത്തിറങ്ങാൻ അനുവാദമുണ്ടാവുക.  

നേരത്തെ അറിയിച്ച പ്രകാരം വളരെ അത്യാവശ്യങ്ങൾക്കു മാത്രമേ ഈ സമയത്തും പുറത്തിറങ്ങാൻ അനുവാദമുള്ളൂ. ഇങ്ങനെ പുറത്തിറങ്ങുന്നവർക്ക് ചൊവ്വാഴ്ച മുതൽ രാജ്യത്ത് നിർബന്ധമാക്കിയ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പുതിയ പാസും കൈവശം ഉണ്ടായിരിക്കണം. നേരത്തെ രാവിലെ ആറ് മുതല്‍ വൈകുന്നേരം മൂന്ന് വരെയായിരുന്നു അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ പുറത്തിറങ്ങാനുള്ള അനുവാദം ഉണ്ടായിരുന്നത്. വാഹനത്തില്‍ സഞ്ചരിക്കുന്നവർ അവരുടെ പ്രദേശം വിട്ടു അധികദൂരം പോവാൻ അനുവാദമില്ല.