7637 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നു. ഇതിൽ 787 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്  96.2 ശതമാനമായും മരണനിരക്ക് 1.6 ശതമാനമായും തുടരുന്നു. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് തിങ്കളാഴ്ച 19 പേർ കൂടി മരിച്ചു. 392 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 402 രോഗബാധിതർ സുഖം പ്രാപിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെയുള്ള ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,50,984 ആയി. രോഗമുക്തരുടെ ആകെ എണ്ണം 337788 ആയി ഉയർന്നു. ആകെ മരണസംഖ്യ 5559 ആയി. 

Add Asianetnews as a Preferred SourcegooglePreferred

7637 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നു. ഇതിൽ 787 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായും മരണനിരക്ക് 1.6 ശതമാനമായും തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 59. റിയാദ് 54, മക്ക 32, യാംബു 28, ജിദ്ദ 22, ഹാഇൽ 19, ഹുഫൂഫ് 16, ബുറൈദ 9, ദമ്മാം 7, ദഹ്റാൻ 7, നജ്റാൻ 7, മുബറസ് 6, തബൂക്ക് 6, അൽബാഹ 5 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.