സൗദിയിൽ റിപ്പോർട്ട് ചെയ്ത ആകെ  കൊവിഡ് കേസുകൾ 3,66,185 ആയി ഉയർന്നു. 3,57,728 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ആകെ മരണസംഖ്യ 6352 ആയി ഉയർന്നു. 

റിയാദ്: കൊവിഡ് ബാധിച്ച് ഇന്ന് സൗദി അറേബ്യയിൽ രണ്ടുപേര്‍ മരിച്ചു. കൊവിഡ് വ്യാപനം തുടങ്ങിയ ശേഷം സൗദിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് ഇന്നത്തേത്. രോഗബാധിതരിൽ 211 പേർ സുഖം പ്രാപിച്ചു. പുതുതായി 186 പേർക്ക് രോഗം സ്ഥിരീകരിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

സൗദിയിൽ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകൾ 3,66,185 ആയി ഉയർന്നു. 3,57,728 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ആകെ മരണസംഖ്യ 6352 ആയി ഉയർന്നു. രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 2080 ആണ്. ഇതിൽ 331 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.