റിയാദ്: സൗദിയിൽ മൂല്യവർധിത നികുതി ഇന്ന് മുതൽ പതിനഞ്ച് ശതമാനമാക്കി. മൂല്യ വർധിത നികുതി കൂട്ടിയ സാഹചര്യത്തിൽ ദേശീയ എണ്ണക്കമ്പിനിയായ സൗദി അരാംകോ ഇന്ധനവിലയും പുതുക്കി. കൊവിഡ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലക്ഷ്യമിട്ടാണ് മൂല്യ വർധിത നികുതി പതിനഞ്ച് ശതമാനമാക്കി ധനമന്ത്രാലയം ഉയർത്തിയത്.

നേരത്തെ ഇത് അഞ്ച് ശതമാനമായിരുന്നു. മൂല്യ വർധിത നികുതി പതിനഞ്ച് ശതമാനമായി വർദ്ധിപ്പിച്ച പശ്ചാത്തലത്തിൽ ദേശീയ എണ്ണക്കമ്പിനിയായ സൗദി അരാംകോ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു.  91 വിഭാഗത്തിൽപ്പെട്ട പെട്രോളിന് ലിറ്ററിന് 0.98 ഹലാലയാണ് പുതിയ നിരക്ക്.

95 വിഭാഗത്തിൽപ്പെടുന്ന പെട്രോളിന് ലിറ്ററിന് 1.18 ആണ് പുതിയ വില.  രാജ്യത്തെ സാമ്പത്തിക രംഗത്തെ പിടിച്ചു നിർത്താനായി സ്വദേശി ജീവനക്കാർക്ക്‌ നൽകിയിരുന്നു വിവിധ ആനുകൂല്യങ്ങളും താൽക്കാലികമായി സർക്കാർ നിർത്തിവെച്ചിരുന്നു.