Asianet News MalayalamAsianet News Malayalam

ഒരാഴ്ചക്കിടെ രണ്ടേകാല്‍ ലക്ഷം ഉംറ വിസകള്‍ സൗദി അനുവദിച്ചു

കഴിഞ്ഞ സെപ്തംബറിനു ശേഷം ഇതുവരെ ആകെ 41,16,827 ഉംറ വിസകളാണ് അനുവദിച്ചത്. ഇതിൽ 36,72,648 തീർത്ഥാടകർ ഉംറ നിർവ്വഹിക്കാനെത്തി. ഇന്ത്യയിൽ നിന്ന് ഈ വർഷം ഇതുവരെ എത്തിയത് 3,91,087 തീർത്ഥാടകരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു

saudi arabia allows more than two lakh umrah visa in tha last week
Author
Riyadh Saudi Arabia, First Published Feb 26, 2019, 12:48 AM IST

റിയാദ്: ഒരാഴ്ചക്കിടെ രണ്ടേകാൽ ലക്ഷം ഉംറ വിസകൾ അനുവദിച്ചതായി സൗദി അറേബ്യ. ഈ വർഷം ഉംറ സീസൺ തുടങ്ങിയ ശേഷം ഇന്ത്യയിൽ നിന്ന് ഇതുവരെ 3.9 ലക്ഷത്തോളം തീർത്ഥാടകർ എത്തിയതായി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ സെപ്തംബറിനു ശേഷം ഇതുവരെ ആകെ 41,16,827 ഉംറ വിസകളാണ് അനുവദിച്ചത്. ഇതിൽ 36,72,648 തീർത്ഥാടകർ ഉംറ നിർവ്വഹിക്കാനെത്തി. ഇന്ത്യയിൽ നിന്ന് ഈ വർഷം ഇതുവരെ എത്തിയത് 3,91,087 തീർത്ഥാടകരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പാകിസ്ഥാനിൽ നിന്ന് 9,10,028 തീർത്ഥാടകരും ഇന്തോനേഷ്യയിൽ നിന്ന് 5,96,970 തീർത്ഥാടകരും അഞ്ചര മാസത്തിനിടെ ഉംറ നിർവ്വഹിക്കാൻ എത്തിയതായി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം മന്ത്രാലയം വ്യവസ്ഥകൾ കർശനമാക്കിയതിനാൽ ഈ വർഷം ഉംറ നിർവ്വഹിക്കാനെത്തിയ അനധികൃത തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതായാണ് റിപ്പോർട്ട്.

Follow Us:
Download App:
  • android
  • ios