Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ 337 പേർക്ക് കൂടി കൊവിഡ്; നാല് മരണവും

2549 പേർ രാജ്യത്തെ വിവിധ  ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 497 പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.  

saudi arabia announces 337 new covid cases on friday
Author
Riyadh Saudi Arabia, First Published Feb 19, 2021, 8:40 PM IST

റിയാദ്: സൗദി അറേബ്യയിൽ 337 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 346 പേർ സുഖം പ്രാപിച്ചു. ചികിത്സയിലായിരുന്ന നാല് പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,74,366 ആയി. ഇതിൽ 3,65,363 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6454 ആയി. 

2549 പേർ രാജ്യത്തെ വിവിധ  ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 497 പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ  റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 163, കിഴക്കൻ പ്രവിശ്യ 70, മക്ക 48, അൽഖസീം 12, അൽ ജൗഫ്  9, മദീന 7, അസീർ 7,  നജ്‌റാൻ 5, വടക്കൻ അതിർത്തി മേഖല 4, ഹാഇൽ 4, ജീസാൻ 3, തബൂക്ക് 3. അൽ ബാഹ 2.

Follow Us:
Download App:
  • android
  • ios