റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് അഞ്ച് പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 97 ആയി. അഞ്ചുപേരും വിദേശികളാണ്. നാലുപേർ മക്കയിലും ഒരാൾ  ജിദ്ദയിലുമാണ് മരിച്ചത്. മരണപ്പെട്ടവർ 37നും 64നും ഇടയിൽ പ്രായമുള്ളവരാണ്.

പുതിയതായി 1088 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 9362  ആയി. പുതിയതായി 69 പേർ സുഖം പ്രാപിച്ചു. 1398 പേർ ഇതോടെ രോഗമുക്തരായി. ബാക്കി 7867 പേർ ചികിത്സയിൽ കഴിയുന്നു. ഇതിൽ 93 പേർ ഗുരുതരാവസ്ഥയിൽ  തീവ്രപരിചരണ വിഭാഗത്തിലാണ്. മക്ക മേഖലയിലാണ് നിലവില്‍ ഏറ്റവും കുടുതല്‍ കൊവിഡ് ബാധിതരുള്ളത്. ഇതുവരെ ഇവിടെ 2150 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിക്കുപ്പെടുന്നവരിൽ ഭൂരിപക്ഷവും വിദേശികളാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 83 ശതമാനവും വിദേശികളാണ്. സൗദി പൗരന്മാരുടെ എണ്ണം 17 ശതമാനമായി കുറഞ്ഞു.