Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ഇന്ന് ആറ് കൊവിഡ് മരണങ്ങള്‍; രോഗികളുടെ എണ്ണം 4934 ആയി

മദീനയിൽ മരണനിരക്ക് കുത്തനെ ഉയരുകയാണ്. ഇന്ന് മൂന്നു മരണങ്ങളാണ് അവിടെ സംഭവിച്ചത്. മരണ സംഖ്യ അവിടെ 25 ആയി. മക്കയിൽ 15ഉം ജിദ്ദയിൽ 11ഉം റിയാദിൽ നാലും ഹുഫൂഫിൽ മൂന്നും ദമ്മാം, അൽഖോബാർ, ഖമീസ് മുശൈത്ത്, ബുറൈദ, ജുബൈൽ, അൽബദാഇ എന്നിവിടങ്ങളിൽ  ഓരോന്നുമാണ് ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ട മരണങ്ങൾ. 
saudi arabia announces six covid 19 coronavirus deaths on monday
Author
Riyadh Saudi Arabia, First Published Apr 13, 2020, 7:24 PM IST
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ആറുപേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 65 ആയി. രാജ്യത്ത് ഇതുവരെ വൈറസ് ബാധയേറ്റവരുടെ എണ്ണം 4934 ആയി. മദീനയിൽ മൂന്നും മക്ക, ജിദ്ദ, ഖത്വീഫ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. രാജ്യത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ച ഖത്വീഫിൽ ആദ്യമായി ഒരു മരണം സംഭവിക്കുന്നത് 43 ദിവസത്തിന് ശേഷമാണ്. 

എന്നാൽ മദീനയിൽ മരണനിരക്ക് കുത്തനെ ഉയരുകയാണ്. ഇന്ന് മൂന്നു മരണങ്ങളാണ് അവിടെ സംഭവിച്ചത്. മരണ സംഖ്യ അവിടെ 25 ആയി. മക്കയിൽ 15ഉം ജിദ്ദയിൽ 11ഉം റിയാദിൽ നാലും ഹുഫൂഫിൽ മൂന്നും ദമ്മാം, അൽഖോബാർ, ഖമീസ് മുശൈത്ത്, ബുറൈദ, ജുബൈൽ, അൽബദാഇ എന്നിവിടങ്ങളിൽ  ഓരോന്നുമാണ് ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ട മരണങ്ങൾ. തിങ്കളാഴ്ച പുതുതായി 472 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 44 പേർ പുതുതായി സുഖം പ്രാപിച്ചു. 
Follow Us:
Download App:
  • android
  • ios