Asianet News MalayalamAsianet News Malayalam

പ്രവാസികളുടെ ആശങ്കയ്ക്ക് അറുതി; ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്സിന് സൗദിയില്‍ അംഗീകാരം

ഇന്ത്യയിലും സൗദിയിലും ഒരേ വാക്‌സിന്‍ രണ്ട് പേരുകളില്‍ അറിയപ്പെടുന്നത് വിവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ എടുത്തു സൗദിയിലേക്ക് യാത്രചെയ്യേണ്ട പ്രവാസികള്‍ക്ക് ലഭിച്ചിരുന്ന സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡ് എന്ന് മാത്രം രേഖപ്പെടുത്തിയിരുന്നതിനാല്‍ അത്തരക്കാര്‍  സൗദിയിലെത്തിയാല്‍ ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമായിരുന്നു.

saudi arabia approved Covishield vaccine
Author
Riyadh Saudi Arabia, First Published Jun 7, 2021, 9:11 AM IST

റിയാദ്: ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്സിന്‍ സൗദിയിലെ ആസ്ട്രസെനെക വാക്സിന്‍ തന്നെയെന്ന് സൗദി അധികൃതര്‍ അംഗീകരിച്ചതായി റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. സൗദി അറേബ്യയില്‍ അംഗീകരിച്ച നാല് കോവിഡ് വാക്‌സിനുകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ 'ആസ്ട്ര സെനെക' എന്ന പേരിലാണ് ലിസ്?റ്റ്? ചെയ്തിരിക്കുന്നത്. ആസ്ട്ര സെനെക എന്ന കമ്പനിയുടെ വാക്‌സി?െന്റ പേരാണ് കോവിഷീല്‍ഡ്.

ഇന്ത്യയിലും സൗദിയിലും ഒരേ വാക്‌സിന്‍ രണ്ട് പേരുകളില്‍ അറിയപ്പെടുന്നത് വിവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ എടുത്തു സൗദിയിലേക്ക് യാത്രചെയ്യേണ്ട പ്രവാസികള്‍ക്ക് ലഭിച്ചിരുന്ന സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡ് എന്ന് മാത്രം രേഖപ്പെടുത്തിയിരുന്നതിനാല്‍ അത്തരക്കാര്‍  സൗദിയിലെത്തിയാല്‍ ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമായിരുന്നു. ഇതിന് പരിഹാരമെന്നോണം കേരളത്തില്‍ നിന്നും കോവിഷീല്‍ഡ് വാക്‌സിന്‍ എടുക്കുന്ന പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്ര സെനെക എന്ന് കൂടി രേഖപ്പെടുത്തണമെന്ന കേരള സര്‍ക്കാരി?െന്റ തീരുമാനത്തോടെ പ്രശ്‌നത്തിന് പരിഹാരം ആയിരുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റില്‍ നിലവില്‍ കോവിഷീല്‍ഡ് എന്ന് മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios