കഴിഞ്ഞ മൂന്ന് മാസത്തിനിടെ സൗദി സുരക്ഷാ സേന പിടികൂടിയതാണ് ഇത്രയും പേരെ. അതിര്‍ത്തി പ്രദേശങ്ങളായ ജസാന്‍, അസിര്‍ എന്നിവിടങ്ങളില്‍ നടത്തിയ ശക്തമായ പരിശോധനയാണ് ഇത്രയധികം പേരെ പിടികൂടുന്നതിലേക്ക് നയിച്ചത്.

റിയാദ്: മയക്കുമരുന്ന് കേസുകളിലും ആയുധം ക‍ടത്തിയതിനും 825 പേരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സൗദി സുരക്ഷാ സേന പിടികൂടിയതാണ് ഇത്രയും പേരെ. അതിര്‍ത്തി പ്രദേശങ്ങളായ ജസാന്‍, അസിര്‍ എന്നിവിടങ്ങളില്‍ നടത്തിയ ശക്തമായ പരിശോധനയാണ് ഇത്രയധികം പേരെ പിടികൂടുന്നതിലേക്ക് നയിച്ചത്.

52 ടണ്‍ ഖാത്, 157 കിലോഗ്രാം കഞ്ചാവ്, വിവിധ തരത്തിലുള്ള 209 ആയുധങ്ങള്‍, 16,166 ലോഡ് വെടിയുണ്ടകള്‍ തുടങ്ങിയവ പിടിച്ചെടുത്തുവെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് തലാല്‍ അല്‍ ശലൂബ് മാധ്യമങ്ങളോട് പറഞ്ഞു. പിടിയിലായവരില്‍ നിന്ന് 11.30 ലക്ഷം റിയാലും 743 വാഹനങ്ങളും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.