അനുമതിപത്രമില്ലാതെ പുണ്യ സ്ഥലങ്ങളിൽ പ്രവേശിക്കാൻ ശ്രമിച്ച 936 പേരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പിഴ ഉൾപ്പെടയുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചതായി ഹജ്ജ് സുരക്ഷാ സേന വക്താവ് പറഞ്ഞു.
മക്ക: അനുമതിപത്രമില്ലാതെ ഹജ്ജിന് ശ്രമിച്ച 936 പേർ പിടിയിൽ. ഹജ്ജ് വേളയിൽ അനുമതിപത്രമില്ലാതെ പുണ്യ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നവർക്ക് പതിനായിരം റിയാലാണ് പിഴ.
അനുമതിപത്രമില്ലാതെ പുണ്യ സ്ഥലങ്ങളിൽ പ്രവേശിക്കാൻ ശ്രമിച്ച 936 പേരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പിഴ ഉൾപ്പെടയുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചതായി ഹജ്ജ് സുരക്ഷാ സേന വക്താവ് പറഞ്ഞു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പരിമിത തീർത്ഥാടകരെ മാത്രമേ ഈ വർഷത്തെ ഹജ്ജിനു തിരഞ്ഞെടുത്തിരുന്നുള്ളു. അതിനാൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഹജ്ജ് വേളയിൽ അനുമതിപത്രമില്ലാതെ പുണ്യ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നവർക്ക് പതിനായിരം റിയാലാണ് പിഴ. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയാകുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
