Asianet News MalayalamAsianet News Malayalam

വെടിക്കെട്ടും കച്ചേരിയും നാടകങ്ങളും; ചെറിയ പെരുന്നാളിനെ വരവേൽക്കാൻ സൗദി അറേബ്യ

രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഈദ് ആഘോഷിക്കുന്നതിനായി രാത്രി ഒമ്പതിന് കരിമരുന്ന് പ്രയോഗം നടത്തും. ജിദ്ദയിൽ രണ്ടു ദിവസമാണ് വെടിക്കെട്ട്.

saudi arabia conducts many programs to celebrate eid al fitr
Author
First Published Apr 5, 2024, 6:26 PM IST

റിയാദ്: വെടിക്കെട്ടും കച്ചേരിയും നാടകങ്ങളുമായി ചെറിയ പെരുന്നാൾ ആഘോഷത്തിനൊരുങ്ങി സൗദി അറേബ്യ. പതിവുപോലെ ഇത്തവണയും പൊതുവിനോദ അതോറിറ്റിക്ക് കീഴിൽ വിപുലമായ കലാസാംസ്കാരിക വിനോദ പരിപാടികളാണ് ഒരുങ്ങുന്നത്. ‘ഈദുൽ ഫിത്വർ 2024’ ആഘോഷം സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ ബുക്ക്ലെറ്റ് അതോറിറ്റി പുറത്തിറക്കി. 

വെടിക്കെട്ട്, സംഗീതകച്ചേരികൾ, നാടകങ്ങൾ തുടങ്ങിയ വിവിധ പരിപാടികളാണ് അരങ്ങേറുന്നത്. https://t.co/NjW38iuUYz എന്ന ലിങ്ക് വഴി ഈദ് പരിപാടികളുടെ ബുക്ക്‌ലറ്റ് കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഈദ് ആഘോഷിക്കുന്നതിനായി രാത്രി ഒമ്പതിന് കരിമരുന്ന് പ്രയോഗം നടത്തും. ജിദ്ദയിൽ രണ്ടു ദിവസമാണ് വെടിക്കെട്ട്. വിവിധ അറബ് രാജ്യങ്ങളിൽനിന്നുള്ള നിരവധി പ്രതിഭകളും കലാസംഘങ്ങളും അവതരിപ്പിക്കുന്ന നാടകങ്ങളാണ് പ്രധാനമായും അരങ്ങേറുക. ഏപ്രിൽ 14 ന് റിയാദ് ബോളിവാർഡ് സിറ്റിയിലെ മുഹമ്മദ് അൽ അലി തിയേറ്ററിൽ ‘അയൽക്കാരൻ’ എന്ന നാടകം അരങ്ങേറും. ഏപ്രിൽ 13 ന് ജിദ്ദയിലെ ബാറ്റർജി കോളജ് തിയേറ്റർ ‘ദി റെഡ് ബോക്സ്’ എന്ന നാടകത്തിനും അരങ്ങാവും. 

Read Also - അബുദാബി ഹിന്ദു ക്ഷേത്രത്തിൽ റമദാൻ പരിപാടി; മത, സാംസ്കാരിക വൈവിധ്യങ്ങളുടെ ഒത്തുചേരലായി 'ഒംസിയത്ത്'

14-ന് ദമ്മാമിലെ അൽഅസല തിയേറ്ററിൽ ‘ജിന്നിെൻറ കല്യാണം’ എന്ന നാടകം അരങ്ങേറും.
കൂടാതെ രാജ്യത്തെ വിവിധ നഗരങ്ങളിൽ എട്ട് സംഗീതകച്ചേരികൾ നടക്കും. റിയാദ് ബൊളിവാർഡ് സിറ്റി ഈദ് ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ പുലർച്ചെ രണ്ട് വരെയും ബൊളിവാർഡ് വേൾഡ് വൈകീട്ട് നാല് മുതൽ പുലർച്ചെ ഒന്ന് വരെയും സന്ദർശകരെ സ്വീകരിക്കും. റിയാദ് ദറഇയയിലെ ‘വയാ റിയാദ്’ പാർക്കിൽ രാത്രി എട്ട് മുതൽ പുലർച്ചെ മൂന്ന് വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം. ‘ജിദ്ദ പ്രൊമെനേഡിലെ മികച്ച അവധിദിനങ്ങൾ’ എന്ന ശീർഷകത്തിൽ 10 ദിവസം ജിദ്ദ പ്രൊമെനേഡിൽ ഇൗദ് പരിപാടികൾ നടക്കും. ‘നിങ്ങളുടെ കുടുംബത്തിനും ആളുകൾക്കും ഇടയിൽ നിങ്ങളുടെ ഈദ്’ എന്നതാണ് ഇത്തവണത്തെ ഇൗദുൽ ഫിത്വർ ആഘോഷങ്ങളുടെ തലക്കെട്ട്. ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സൗദി ജനതയുടെയും സന്ദർശകരുടെയും ഹൃദയങ്ങളിൽ ആഹ്ലാദം നിറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Follow Us:
Download App:
  • android
  • ios