സൗദിയിൽ ഭീകരാക്രമണശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി; നാല് ഭീകരരെ വധിച്ചു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 22, Apr 2019, 1:04 AM IST
Saudi Arabia foils terror attack of Riyadh
Highlights

കാറിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ഭീകരർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ സെന്ററിന്റെ പ്രധാന ഗേറ്റ് തകർത്തു അകത്തുകടക്കാനാണ് ശ്രമിച്ചത്

റിയാദ്: തലസ്ഥാന നഗരമായ റിയാദിന് വടക്ക് സുൽഫിയിലെ ഇന്റലിജിൻസ് സെന്ററിന് നേരെ ഇന്ന് രാവിലെയാണ് ഭീകരാക്രമണശ്രമം ഉണ്ടായത്. ആക്രമണം ലക്ഷ്യമിട്ടെത്തിയ നാലു ഭീകരരെ സുരക്ഷാ സേന വധിച്ചു. കാറിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ഭീകരർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ സെന്ററിന്റെ പ്രധാന ഗേറ്റ് തകർത്തു അകത്തുകടക്കാനാണ് ശ്രമിച്ചത്.

എന്നാൽ ഗേറ്റ് കടക്കാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാ സേന തടഞ്ഞു. തുടർന്ന് സുരക്ഷാ സേന നാല് ഭീകരരെയും വധിക്കുകയായിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്രമണത്തിൽ മൂന്നു സുരക്ഷസേന ഉദ്യോഗസ്ഥർക്കും പരിക്കുപറ്റിയിട്ടുണ്ട്.

loader