Asianet News MalayalamAsianet News Malayalam

കൊവിഡ് 19: സൗദി അറേബ്യയിൽ രോഗമുക്തി നിരക്ക് 82 ശതമാനം

രാജ്യത്തെ വിവിധ ആശുപത്രികളിലായി  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 44,269 ആയി കുറഞ്ഞിട്ടുണ്ട്. ഇതിൽ 2,170 പേർ ഗുരുതരസ്ഥിതിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

saudi arabia improves covid recovery rate
Author
Saudi Arabia, First Published Jul 23, 2020, 11:33 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് 19 രോഗമുക്തി നിരക്ക് 82 ശതമാനമായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിലെ 82 ശതമാനവും സുഖം പ്രാപിച്ചു. ആകെ 260394 രോഗികളിൽ  213490 പേരാണ് രോഗമുക്തി നേടിയത്. 3092 പേരാണ്  ഇന്ന് മാത്രം  രോഗമുക്തി നേടിയിട്ടുള്ളത്. അതേസമയം  2,238 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. 

മണിക്കൂറില്‍ 2,600 പുതിയ രോഗികള്‍; അമേരിക്കയിലെ കൊവിഡ് തീവ്രത വ്യക്തമാക്കി കണക്കുകള്‍

രാജ്യത്തെ വിവിധ ആശുപത്രികളിലായി  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 44269 ആയി കുറഞ്ഞിട്ടുണ്ട്. ഇതിൽ 2170 പേർ ഗുരുതരസ്ഥിതിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 24 മണിക്കൂറിനിടെ രാജ്യത്തിന്‍റെ  വിവിധ ഭാഗങ്ങളിലായി 34 പേർ മരിച്ചു. റിയാദ്, ജിദ്ദ, മക്ക, മദീന, ഖത്വീഫ്, മുബറസ്, ഹാഇൽ, ഹഫർ അൽബാത്വിൻ, മഹായിൽ, ബീഷ, സകാക,  അൽബാഹ, ഹുത്ത സുദൈർ എന്നിവിടങ്ങളിലാണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച 57372 ടെസ്റ്റുകൾ നടത്തി. രാജ്യത്താകെ ഇതുവരെ നടന്ന  ടെസ്റ്റുകളുടെ എണ്ണം 2894426 ആയി. രാജ്യത്തെ ചെറുതും വലുതുമായ 202 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലായത്. 
മക്ക ഒഴികെയുള്ള പുണ്യസ്ഥലങ്ങളില്‍ അനുമതി പത്രമുള്ളവര്‍ക്ക് മാത്രം പ്രവേശനം

Follow Us:
Download App:
  • android
  • ios