ദമ്മാം: അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് സൗദി അറേബ്യയുടെ സുപ്രധാന പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് അനൗദ്യോഗിക റിപ്പോർട്ട്.
  
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുന്ന തീയതി നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ജനുവരി ഒന്നിന് ശേഷം അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിക്കുമെന്ന് നേരത്തെ ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരുന്നു. നിലവിൽ പ്രത്യേക ഇളവുള്ള വിഭാഗങ്ങൾക്ക് മാത്രമാണ് അന്താരാഷ്ട്ര യാത്രകൾക്ക് അനുമതിയുള്ളത്.